Copyright © Kalaripanicker Ganaka Kanisa Sabha. All rights reserved
K G K S
കളരിപ്പണിക്കര്‍ ഗണക കണിശ സഭ
സ്ഥാപിതം: 1995, രജി.നമ്പര്‍ Old No. 2873/05, TVM/TC/1023/2014 Trade Mark No.2926615
സെന്‍ട്രല്‍ കമ്മറ്റി, പാച്ചല്ലൂര്‍.പി.ഒ, തിരുവനന്തപുരം, ഫോണ്‍ : 0471 2382127
WELCOME TO KGKS
കേരളത്തിലെ ഗണകൻ, കളരിപ്പണിക്കർ, കളരികുറുപ്പ്, കണിശൻ, കണിയാൻ, കണിയാർ പണിക്കർ എന്നിവരുടെ ഏകീകൃത സംഘടനയാണ് KGKS. ജ്യോതിഷം, വൈദ്യം, നിലത്തെഴുത്ത്, കളരി വിദ്യകള്‍ മറ്റ് അനുഷ്ഠാന കലകളായ കോലമെഴുത്ത്, ഗന്ധര്വ്വന് പാട്ട് എന്നിവയും കുലത്തൊഴിലായി അനുഷ്ഠിച്ചു വരുന്ന ദൈവജ്ഞാചാര്യ വിഭാഗത്തിൽപെട്ട സമുദായത്തിന്റെ സര്വ്വതോന്മുഖമായ ഉന്നമനത്തിനായാണ് ഈ സംഘടന രൂപീകരിച്ചത്. 1995 ജനുവരിയിലാണ് കേരള ഗുരുക്ഷേത്ര സമാജം (KGKS) സ്ഥാപിതമായത്. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള വിഭാഗങ്ങളെ കൂട്ടിയിണക്കി 2005 ആഗസ്റ്റില്‍ കേരള ഗണക കണിശ സഭ (KGKS) പുനര്‍ നാമകരണം ചെയ്തു. കേരളത്തിന്റെ ഉത്തര മേഖലയായ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളില്‍ ഭൂരിപക്ഷം വരുന്ന കളരിപ്പണിക്കര്‍, കളരികുറുപ്പ് എന്നീ വിഭാഗങ്ങളെ കൂട്ടിയിണക്കിക്കൊണ്ട് 2014 ആഗസ്റ്റില്‍ കളരിപ്പണിക്കര്‍ ഗണക കണിശ സഭ (KGKS) എന്ന പേര് സ്വീകരിച്ചു. കേരളത്തിലെ 14 ജില്ലകളിലും മറ്റിതര സംസ്ഥാനങ്ങളിലും ശക്തമായി പ്രവര്‍ത്തിച്ചുവരുന്ന KGKSന് 2017 മാര്‍ച്ച് 19ന് Class 45 -2926615 എന്ന നമ്പറായി ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന് ലഭിച്ചു.
ശ്രീ.പി.കെ.ബാലസുബ്രഹ്മണ്യൻ
ജനറൽ സെക്രട്ടറി